ഉത്തർപ്രദേശിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഉത്തർപ്രദേശിലെ ഔറയ്യയിൽ, കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് 24 പേർ മരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ,ഇരു വാഹനങ്ങളിലും കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ചിരുന്നതിനാൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപയും, പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.










Discussion about this post