2024-ൽ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച മുൻ നായകൻ രോഹിത് ശർമ്മ, ഇത്തവണത്തെ ട്വന്റി-20 ലോകകപ്പിൽ കളിക്കാരനായല്ല, മറിച്ച് ഒടീമിന്റെ ആരാധകനായി ഗാലറിയിലുണ്ടാകും. ഫെബ്രുവരി 7-ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി ജിയോ സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് രോഹിത് തന്റെ പുതിയ റോളിനെക്കുറിച്ച് മനസ്സ് തുറന്നത്.
2007-ലെ പ്രഥമ ലോകകപ്പ് മുതൽ 2024-ലെ കിരീടനേട്ടം വരെ ഇന്ത്യയുടെ എല്ലാ ടി20 ലോകകപ്പ് പോരാട്ടങ്ങളിലും മുൻനിരയിലുണ്ടായിരുന്ന പേരാണ് രോഹിത് ശർമ്മയുടേത്. എന്നാൽ ഇത്തവണത്തെ ലോകകപ്പ് രോഹിത്തിന് സവിശേഷമായ ഒന്നാണ്. അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ച ശേഷം ആദ്യമായി നടക്കുന്ന ഈ ലോകകപ്പിൽ താൻ ഗാലറിയിലിരുന്ന് ടീമിനെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
“ഇത്തവണ വീട്ടിലിരുന്ന് കളി കാണേണ്ടി വരുന്നത് അല്പം വിചിത്രമായി തോന്നും,” രോഹിത് പറഞ്ഞു. എല്ലാ ലോകകപ്പുകളുടെയും ഭാഗമായിരുന്ന ഒരാൾക്ക് ടൂർണമെന്റ് നഷ്ടപ്പെടുമ്പോഴാണ് വിരമിക്കലിന്റെ യാഥാർത്ഥ്യം ബോധ്യപ്പെടുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, താൻ തീർച്ചയായും സ്റ്റേഡിയത്തിലെവിടെയെങ്കിലും ഉണ്ടാകുമെന്നും അതൊരു പുതിയ അനുഭവമായിരിക്കുമെന്നും രോഹിത് ഉറപ്പുനൽകി.
കഴിഞ്ഞ ലോകകപ്പ് നേടിയ ടീമിലെ 80-90 ശതമാനം താരങ്ങളും ഇപ്പോഴും ടീമിലുണ്ട് എന്നതിനാൽ ഇത്തവണയും ഇന്ത്യ തന്നെ കിരീടം ചൂടുമെന്നും രോഹിത് [ആരാഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഒന്നിച്ച് കളിക്കുന്ന താരങ്ങൾക്കിടയിൽ ഉള്ള ഒത്തൊരുമ ഇന്ത്യയ്ക്ക് കിരീടം നിലനിർത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Discussion about this post