ഡൽഹി: ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നടപടിയെന്ന് കേന്ദ്രധനമന്ത്രി. ദീക്ഷ എന്ന പേരിൽ ഓൺലൈൻ പാഠ്യപദ്ധതി നടപ്പിലാക്കും.
ഇന്റർനെറ്റുകൾ ഇല്ലാത്തവർക്ക് ചാനലുകൾ വഴി വിദ്യാഭ്യാസ പരിപാടികൾ നടത്തും. ഓരോ ക്ലാസിനും ഓരോ ടിവി ഓരോ ചാനൽ ഏർപ്പെടുത്തും. ഇതിനായി 12 ചാനലകൾക്കു കൂടി അനുമതി നൽകി. വിദഗ്ധരുടെ ക്ലാസുകൾ ലൈവായി ഏർപ്പെടുത്തും. സ്വകാര്യ ഡിടിഎച്ച് ദാതാക്കളുമായി നേരിട്ട് കൈകോർത്തു.
പ്രത്യേക റേഡിയോ ക്ലാസുകൾ ഏർപ്പെടുത്തും. കാഴ്ച, കേൾവി പ്രശ്നങ്ങൾ ഉള്ളവർക്ക് ഇ കണ്ടന്റ് ലഭ്യമാക്കും. ഇ-പാഠശാലയിൽ പുതിയ 200 പാഠപുസ്തകങ്ങൾ ചേർത്തു.
100 സർവ്വകലാശാലകൾക്ക് ഓൺലൈൻ കോഴ്സിന് മെയ് 30 നുള്ളിൽ അനുമതി നൽകും.
സംസ്ഥാനങ്ങളുടെ പാഠപുസ്തകത്തിന് 4 മണിക്കൂർ എയർടൈം ആണുള്ളത്.
Discussion about this post