ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളിൽ 33 ശതമാനവും മഹാരാഷ്ട്രയിലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ഇതിലെ 20 ശതമാനം കേസുകളും മുംബൈയിൽ നിന്നായിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ സഖ്യ സർക്കാർ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മാർച്ച് ഒമ്പതിന് യുഎഇയിൽ നിന്നും തിരികെ വന്ന ദമ്പതികളിലാണ് മഹാരാഷ്ട്രയിൽ
ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്യുന്നത്.മെയ് 14 ആവുമ്പോഴേക്കും കോവിഡ് മഹാമാരി രാജ്യമൊട്ടാകെ വ്യാപിച്ചിരുന്നു.അപ്പോഴും ആകെ രോഗികളുടെ മൂന്നിലൊരു ഭാഗം മഹാരാഷ്ട്രയിലായിരുന്നു റിപ്പോർട്ട് ചെയ്തത്.ഇത്രയുമധികം വികസനവും സ്വയം പര്യാപ്തതയും കൈവരിച്ച ഒരു നഗരത്തിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാർ തീർത്തും പരാജയപ്പെട്ടുവെന്നാണ് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നത്.മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയത്തിലുള്ള പരിചയക്കുറവാണ് രോഗ വ്യാപനം തടയാൻ കഴിയാതിരുന്നതിനു കാരണമെന്ന് പലരും ആരോപിക്കുന്നുണ്ട്. ഇപ്പോഴും മഹാരാഷ്ട്രയിലെ സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ സഖ്യ സർക്കാരിന് കഴിഞ്ഞിട്ടില്ല.ദിനംപ്രതി ആയിരക്കണക്കിന് പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post