ഡൽഹി: സി ബി എസ് ഇ 10, 12 ക്ലാസ്സുകളിലെ നടക്കാൻ ബാക്കിയുള്ള പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ നടക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ഡോക്ടർ രമേഷ് പൊഖ്രിയാൽ അറിയിച്ചു. എല്ലാ പരീക്ഷകളും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും. കഴിഞ്ഞ ആഴ്ച ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു.
ഓഗസ്റ്റിൽ പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ വ്യക്തമാക്കി.
https://twitter.com/DrRPNishank/status/1262287732883156994
https://twitter.com/DrRPNishank/status/1262289406871781376
Discussion about this post