ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. തിരുവത്ര, പുത്തന്‍കടപ്പുറം കാളിടകയില്‍ റഷീദ് എന്ന അണ്ണാച്ചി റഷീദിനെയാണ് (39) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊറോണ കാലമായതിനാല്‍ മുഖം മറച്ചു നടന്നിരുന്ന പ്രതിയെ ചാട്ടുകുളത്തിനു സമീപത്തെ കള്ള് ഷാപ്പില് നിന്നും ആണ് പിടികൂടിയത്. ലഹരി ഉപയോഗത്തിന് അടിമയായ പ്രതി കഠാര കാണിച്ചു ഭയപെടുത്തിയാണ് വിദ്യാര്‍ഥിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post