ലോക്ഡൗൺ ലംഘിച്ചു പ്രതിഷേധം നടത്തിയതിന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു അറസ്റ്റിൽ.സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം.
ആഗ്രയിലാണ് അജയ് ലല്ലുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ലോക്ഡൗൺ ലംഘിച്ച് പ്രതിഷേധിച്ചത്.കോൺഗ്രസ് ഏർപ്പാടാക്കിയ ബസുകളിൽ തൊഴിലാളികളെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നേതാക്കളുടെ പ്രതിഷേധം.പ്രിയങ്ക വദ്രയ്ക്കെതിരെയും ലോക്ഡൗൺ ലംഘനത്തിന് ആഗ്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.










