ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതേതുടർന്ന് മന്ത്രാലയം സ്ഥിതിചെയ്യുന്ന നിർമാൺ ഭവൻ കെട്ടിടം പ്രോട്ടോകോൾ നടപടി പ്രകാരം അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
മന്ത്രാലയത്തിലെ മെഡിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലുള്ള ജീവനക്കാരനാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.എന്നാൽ, ഇയാൾക്ക് രോഗബാധ ഉണ്ടായ സാഹചര്യം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.രോഗിയുടെ സമ്പത്ത് പട്ടിക തയ്യാറാക്കുക യാണെന്ന് മാത്രമാണ് മന്ത്രാലയം പുറത്തുവിട്ട വിവരം.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Discussion about this post