നേപ്പാളിൽ കോവിൽ മഹാമാരി പടർന്നുപിടിക്കാൻ കാരണം ഇന്ത്യക്കാരാണെന്ന് പ്രധാനമന്ത്രി കെ.പി ശർമ ഓലി. നിയമവിരുദ്ധമായി അതിർത്തി വഴി നേപ്പാളിലേക്ക് പ്രവേശിക്കുന്ന ഇന്ത്യക്കാരാണ് രാജ്യത്ത് കോവിഡ് രോഗം പടർത്തുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം.
“ആരോഗ്യ പ്രവർത്തകരുടെയും അധികൃതരുടെയും അനാസ്ഥമൂലം അതിർത്തി കടന്ന് ഇന്ത്യയിൽ നിന്നും നിയമവിരുദ്ധമായി നേപ്പാളിൽ എത്തുന്നവരാണ് ഇവിടെ കോവിഡ് പകരാൻ കാരണം.ഇവർ ഇങ്ങോട്ട് വരുന്നതിന് ചില പ്രാദേശിക നേതാക്കളും കാരണക്കാരാണ്. ഇന്ത്യയിലെ കോവിഡ് ചൈന, ഇറ്റലി എന്നിവയേക്കാൾ മാരകമാണ്” എന്നാണ് നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞത്.കൈലാസ്-മാനസരോവർ പാതയുടെ ഉദ്ഘാടനത്തോടെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കുന്ന അവസ്ഥയിലാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ ഈ പരാമർശം.
Discussion about this post