Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ഉംപുൻ; പശ്ചിമ ബംഗാളിനും ഒഡിഷക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, എല്ലാവിധ സഹായങ്ങളും ഉറപ്പ് വരുത്തും

by Brave India Desk
May 21, 2020, 03:55 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളിനും ഒഡിഷക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങൾക്കും ഒപ്പം നിൽക്കുന്നുവെന്നും സാധാരണ ജനജീവിതം പുനസ്ഥാപിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഉംപുൻ ചുഴലിക്കാറ്റിനോട് ധീരമായി പൊരുതുന്ന ഒഡിഷയിലെ ജനങ്ങൾക്കൊപ്പം ഞാൻ ഉറച്ച് നിൽക്കുന്നു. ദുരന്തബാധിതർക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പ് വരുത്താൻ അധികൃതർ ആത്മാർത്ഥമായി പരിശ്രമിക്കുകയാണ്. സാഹചര്യം എത്രയും വേഗം മെച്ചപ്പെടുമെന്ന് പ്രത്യാശിക്കുന്നു‘; പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

My thoughts are with the people of Odisha as the state bravely battles the effects of Cyclone Amphan. Authorities are working on the ground to ensure all possible assistance to the those affected. I pray that the situation normalises at the earliest.

— Narendra Modi (@narendramodi) May 21, 2020

‘ഉംപുൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിൽ വരുത്തിവെച്ച നാശനഷ്ടങ്ങൾ ശ്രദ്ധയിൽ പെട്ടു. വെല്ലുവിളിയുടെ ഈ ഘട്ടത്തിൽ രാജ്യം മുഴുവൻ പശ്ചിമ ബംഗാളിനൊപ്പം നിൽക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയാണ്. ജനനീവിതം സുഗമമാക്കാൻ വേണ്ടതെല്ലാം ചെയ്യും‘. അദ്ദേഹം വ്യക്തമാക്കി.

Have been seeing visuals from West Bengal on the devastation caused by Cyclone Amphan. In this challenging hour, the entire nation stands in solidarity with West Bengal. Praying for the well-being of the people of the state. Efforts are on to ensure normalcy.

— Narendra Modi (@narendramodi) May 21, 2020

ദുരന്തബാധിത മേഖലകളിൽ ദേശീയ ദുരന്ത നിവാരണ സേന പരിശ്രമിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുകയും പശ്ചിമ ബംഗാൾ സർക്കാരുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുമാണ്. ദുരന്ത ബാധിതരെ സഹായിക്കുന്ന കാര്യത്തിൽ ഒരു വീഴ്ചയും പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കർശന നിർദ്ദേശം നൽകി.

NDRF teams are working in the cyclone affected parts. Top officials are closely monitoring the situation and also working in close coordination with the West Bengal government.

No stone will be left unturned in helping the affected.

— Narendra Modi (@narendramodi) May 21, 2020

അതേസമയം ഉംപുൻ ചുഴലിക്കാറ്റ് വ്യാപകനാശം വിതച്ച ഒഡിഷയിലെയും പശ്ചിമ ബംഗാളിലെയും സ്ഥിതിഗതികൾ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിശദമായി വിലയിരുത്തി.

Tags: west bengalodishaPRIME MINISTER NARENDRA MODIMAINAmphan
Share74TweetSendShare

Discussion about this post


Related News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

Next Post

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാദ്ധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

Latest News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

‘വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News