തൃശ്ശൂർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തൃശൂർ ചാവക്കാട് സ്വദേശിനിയാണ് കൊറോണ ബാധിച്ച് മരിച്ചത്. മുംബൈയിൽ നിന്നെത്തിയ 73 കാരിയാണ് മരിച്ചത്.
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുംബൈയിൽ നിന്ന് പാലക്കാട് വഴി മൂന്നുപേരോടൊപ്പം കാറിലാണ് നാട്ടിലെത്തിയത്. യാത്രയിൽ തന്നെ ആരോഗ്യം മോശമായിരുന്നു. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്നു ഇവർ.
സംസ്ഥാനത്തെ നാലാം കൊറോണ മരണമാണിത്.
Discussion about this post