പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബംഗാൾ സന്ദർശിക്കും.ഉംപുൻ ചുഴലിക്കാറ്റ് പശ്ചിമബംഗാളിനെ സാരമായി ബാധിച്ചിരുന്നു.സംസ്ഥാനം സന്ദർശിക്കണമെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആവശ്യത്തെത്തുടർന്നാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദർശനം.
രാവിലെ 10 :45ന് കൽക്കട്ടയിൽ എത്തുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്ററിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ സന്ദർശിക്കും.ബംഗാൾ സന്ദർശിച്ച ശേഷം, ചുഴലിക്കാറ്റ് ബാധിച്ച ഒഡിഷയിലെ സ്ഥലങ്ങളും നരേന്ദ്രമോദി സന്ദർശിക്കും.ഒഡീഷയിൽ രണ്ടു പേരും പശ്ചിമബംഗാളിൽ 72 പേരും ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു.
Discussion about this post