ആലപ്പുഴ: ലോക്ഡൗൺ കാലത്തും മരുന്നുകളുടെ വിറ്റുവരവില്‍ വിപണിയില്‍ റെക്കോര്‍ഡിട്ട് മുന്നേറി ജന്‍ ഔഷധി കേന്ദ്രം. ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് 52 കോടി രൂപയുടെ കച്ചവടം ജന്‍ ഔഷധിയില്‍ നടന്നതില്‍ കേരളത്തില്‍ മാത്രം നടന്നത് 9 കോടിയുടെ വിൽപനയാണ്.
എന്നാല്‍ മാര്‍ച്ചില്‍ 42 കോടിയുടെ വിറ്റുവരവേ ഉണ്ടായിരുന്നുള്ളൂ. ഈ സമയം ശരാശരി 70 ശതമാനം കുറവില്‍ ലഭിക്കുന്ന ജനറിക് മരുന്നുകളിലേക്ക് തിരിഞ്ഞതോടെ ജനങ്ങള്‍ക്കും വന്‍ ലാഭമാണ് ഉണ്ടായിരിക്കുന്നത്.
കൊറോണ കാലത്ത് മരുന്നുകള്‍ക്ക് ക്ഷാമമുണ്ടാകരുതെന്ന് കര്‍ശന നിര്‍ദ്ദേശം കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബ്യൂറോ ഓഫ് ഫാര്‍മ നല്‍കുകയും അതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിന് ആവശ്യമായ മരുന്നുകള്‍ എയര്‍ലിഫ്റ്റ് വഴിയാണ് എത്തിച്ചത്. ഇന്‍സുലിന്‍ അടക്കമുള്ള ജീവന് രക്ഷാ മരുന്നുകള്‍ക്ക് ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ ക്ഷാമമുണ്ടായില്ല. കൊറോണയെ തുടര്‍ന്ന് സാധാരണ നടക്കുന്നതിനേക്കാളും മൂന്നിരട്ടി കച്ചവടമാണ് പല ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നടന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷദിയില് ജനറിക് നാമത്തിലാണ് മരുന്നുകള്‍ വില്പനയക്കെത്തുന്നത്.
Discussion about this post