തിരുവനന്തപുരം : ഓൺലൈനായി മദ്യം വാങ്ങുന്നതിന് രൂപകല്പന ചെയ്‌ത ‘ബെവ്‌ക്യൂ’ ആപ്പ് തുടർച്ചയായി സുരക്ഷാപരിശോധനയിൽ പരാജപ്പെടുന്നത് അധികൃതർക്ക് തലവേദനയാവുന്നു.സെക്യൂരിറ്റി ലോഡ് ടെസ്റ്റുകൾ പാസ്സായാൽ മാത്രമേ ആപ്പ് പ്ലേസ്റ്റോറിൽ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.എന്നാൽ ഡാറ്റയുടെ സുരക്ഷിതത്വത്തെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ‘ബെവ്‌ക്യൂ’ ആപ്പ് നിർമിക്കുന്ന കമ്പനി പരാജയപ്പെടുകയാണ്.
സ്റ്റാർട്ടപ്പ് കമ്പനിയെ ആപ്പ് നിർമിക്കുന്നതിനായി തിരഞ്ഞെടുത്തതിൽ അധികൃതർക്കെതിരെ ശക്തമായ ആരോപണമുയരുന്നുണ്ട്.എന്നാൽ കമ്പനിയുടെ സാങ്കേതിക റിപ്പോർട്ട് വളരെ മികച്ചതായിരുന്നു എന്നാണ് അധികൃതരുടെ മറുപടി. ലോക്ക്ഡൗണിൽ മദ്യശാലകളെല്ലാം പൂട്ടിക്കിടക്കുകയാണ്.മദ്യശാലകൾ തുറക്കുമ്പോഴത്തെ തിരക്കുകൾ ഒഴിവാക്കാനാണ് സർക്കാർ ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യുമെന്ന് അറിയിച്ചത്.സാധാരണ ദിവസങ്ങളിൽ 7 ലക്ഷം പേർ മദ്യം വാങ്ങാനായി എത്താറുണ്ടെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ ബുധനാഴ്ച തുറക്കേണ്ട മദ്യശാലകൾ ചില സാങ്കേതിക കാരണങ്ങളാൽ നീട്ടി വെയ്ക്കുകയായിരുന്നു.സ്റ്റാർട്ടപ്പ് മിഷന്റെ ടെൻഡറിൽ പങ്കെടുത്തത് 29 കമ്പനികളാണ്.












Discussion about this post