ഇറാൻ ഭീഷണിക്കെതിരെ രൂക്ഷമായ മുന്നറിയിപ്പു നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.സിയോണിസ്റ്റ് പ്രസ്ഥാനം ഒരു കാൻസറാണെന്നും അത് നശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനായി പ്രഖ്യാപിച്ചിരുന്നു.
ഇസ്രായേൽ രാജ്യത്തെ കൊറോണ വൈറസുമായി ഉപമിച്ച ഖമനായി പാലസ്തീനികളോട് ഇസ്രായേലിനെതിരെയുള്ള പോരാട്ടം തുടരാനും, ഇസ്രായേലിനെ കീഴടക്കി പാലസ്തീനെന്ന സമ്പൂർണ്ണ രാഷ്ട്രം സ്ഥാപിക്കാനും ഖമനായി ആഹ്വാനം ചെയ്തു.ഇതിനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ മുന്നറിയിപ്പുമായി രംഗത്തു വന്നു.ഇസ്രായേലിനെ ഭീഷണിപ്പെടുത്തുന്നതും തകർക്കാൻ ശ്രമിക്കുന്നതും ഇറാന്റെ സർവ്വനാശം വിളിച്ചുവരുത്തുമെന്നും ഏതു രീതിയിലായാലും പ്രതിരോധിക്കാൻ ഇസ്രായേൽ മടിക്കില്ലെന്നും നെതന്യാഹു താക്കീതു നൽകി.










