ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ പിറന്നാൾ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജിക്ക് ആശംസകൾ നേരുന്നു. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.‘ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി ഫോണിലൂടെയും മുഖ്യമന്ത്രിക്ക് ആശംസകൾ കൈമാറി.
Birthday wishes to Kerala CM Shri @vijayanpinarayi Ji on his birthday. May he be blessed with good health and a long life.
— Narendra Modi (@narendramodi) May 24, 2020
എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദും കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ആശംസകൾ അറിയിച്ചു. രാഷ്ട്രപതി ഫോണിലൂടെയാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
Discussion about this post