തുർക്കിയിലുള്ള ഇസ്‌മിർ എന്ന സ്ഥലത്തെ മസ്ജിദുകളിൽ ഇറ്റാലിയൻ യുദ്ധഗാനമായ “ബെല്ല ചാവോ” ഗാനം പ്രക്ഷേപണം ചെയ്തത് തുർക്കികളുടെ ഇടയിൽ ആശങ്കയുണർത്തി.ബുധനാഴ്ച ഇസ്മീറിലുള്ള കൊനാക്ക്, കാർസിയാക്ക, സിഗിൽ, ബുക്ക എന്നീ ജില്ലകളിലെ മസ്ജിദുകളിലാണ് “ബെല്ല ചാവോ” ഗാനം പ്രക്ഷേപണം ചെയ്തത്.അന്വേഷണത്തിൽ, മസ്ജിദുകളിലെ ഈ പ്രക്ഷേപണത്തിനു പിന്നിൽ ‘എക്‌സിസോസ്ലുക്’ എന്ന വെബ്സൈറ്റ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
റംസാൻ മാസത്തിൽ നടന്ന ഈ സംഭവം എല്ലാ മുസ്ലിമുകളെയും വേദനിപ്പിക്കുന്നതാണെന്ന് തുർക്കിയുടെ മതപരമായ കാര്യങ്ങളുടെ പ്രസിഡന്റായ അലി എർബാസ് പ്രതികരിച്ചിട്ടുണ്ട്.അതേസമയം,ഈ മോസ്‌ക്കുകളിലെ സെൻട്രൽ ഓഡിയോ സിസ്റ്റത്തിലേക്ക് അതിക്രമിച്ചു കയറി “ബെല്ല ചാവോ”പാട്ട് പ്രക്ഷേപണം ചെയ്തവർക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെല്ല ചാവോ എന്നത് ഒരു ഇറ്റാലിയൻ നാടോടി ഗാനമായിരുന്നു .പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിൽ ഇറ്റാലിയൻ വിമതന്മാരുടെ ചെറുത്തു നില്പിന് ധൈര്യം പകരുന്ന ഗാനമായി “ബെല്ല ചാവോ ” മാറുകയായിരുന്നു.
Discussion about this post