രാജ്യത്തിന്റെ ആണവ ആയുധപ്പുര കൂടുതൽ ശക്തമാക്കുന്നതിനായി യോഗം വിളിച്ച് നോർത്ത് കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. 20 ദിവസങ്ങൾക്കു ശേഷം കിം പ്രത്യക്ഷപ്പെട്ട ഈ പൊതുചടങ്ങിൽ സൈനികരോടെല്ലാം ജാഗരൂകയായിരിക്കാനും കിം ആവശ്യപ്പെട്ടിട്ടുണ്ട്. കിമ്മിന്റെ ആരോഗ്യ നില മോശമാണെന്നതിനെ ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന കിംവദന്തികൾക്ക് അവസാനമിട്ടുക്കൊണ്ട് ഈ മാസം ആദ്യം ഒരു ചടങ്ങിൽ കിം പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് ശേഷം 20 ദിവസങ്ങൾ കഴിഞ്ഞാണ് ഈ യോഗത്തിൽ കിം പങ്കെടുക്കുന്നത്.
രാജ്യത്തിന്റെ ആണവായുധങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനായി ഒരുപാട് പദ്ധതികൾ യോഗത്തിൽ അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.മിലിറ്ററി കമ്മീഷന്റെ തലവൻ കൂടിയായ കിം യോഗത്തിൽ വെച്ച് സൈന്യത്തിലുള്ള ചിലർക്ക് സ്ഥാനക്കയറ്റവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം നിലനിൽക്കുന്നത് കൊണ്ടാണ് കിം പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നത് കുറച്ചതെന്ന് സൗത്ത് കൊറിയൻ ചാര സംഘടന കണ്ടെത്തിയിട്ടുണ്ട്.ഈ വർഷം 5 മാസത്തിനിടെ ആകെ 17 തവണ മാത്രമാണ് ഏതെങ്കിലും പൊതുചടങ്ങുകളിൽ കിമ്മിന്റെ സാന്നിധ്യമുണ്ടായിരുന്നത്.കഴിഞ്ഞ വർഷങ്ങളെ വെച്ച് നോക്കുമ്പോൾ ഇത് വളരെ കുറവാണ്











