കോവിഡ്-19 മഹാമാരി ബാധിക്കപ്പെട്ട ആൾക്കാരുടെ എണ്ണം 55 ലക്ഷം കടന്നു.ഏറ്റവുമൊടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകത്ത് 54,98,577 പേർ രോഗബാധിതരാണ്.നിരവധി രാഷ്ട്രങ്ങളിലായി മരണമടഞ്ഞവരുടെ എണ്ണം 3,46,688 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 66,635 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.16,86,436 പേർ രോഗബാധിതരായ അമേരിക്കയാണ് ഏറ്റവും മുന്നിൽ.യു.എസിൽ ഇതുവരെ 99,300 പേർക്ക് മരണം സംഭവിച്ചിട്ടുണ്ട്.3.63 ലക്ഷം രോഗികളുള്ള ബ്രസീലാണ് രണ്ടാം സ്ഥാനത്ത്.










