ജമ്മു കശ്മീരിൽ മൂന്നു ഭീകരരെ കുടുക്കിലാക്കി ഇന്ത്യൻ സൈന്യം.കുൽഗാമിലെ ധമാൽ ഹാൻജിപുര മേഖലയിലെ ഖുർ ഗ്രാമത്തിലാണ് കനത്ത വെടിവെപ്പ് നടക്കുന്നത്.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് അറിവു കിട്ടിയയുടനെ 34 രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് ജവാൻമാർ, ജമ്മു കാശ്മീർ പോലീസ് എന്നിവരുടെ സംയുക്ത സൈന്യം നാലുപാടും നിന്നും വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടതോടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇന്നു പുലർച്ചെ തുടങ്ങിയ വെടിവെപ്പ് ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.
Discussion about this post