ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ ഇതിഹാസം ബൽബീർ സിംഗ് അന്തരിച്ചു.95 വയസുകാരനായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് മരിച്ചത്. രോഗബാധിതനായിരുന്നതിനാൽ മെയ് 8 മുതൽ, മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബൽബീർ സിംഗ്.തലച്ചോറിലെ രക്തസ്രാവം കാരണം മെയ് 18 മുതൽ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു.
ഒരു കാലത്ത് ഇന്ത്യൻ ഹോക്കിയുടെ പര്യായമായിരുന്ന ബൽബീർ സിംഗ്, ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നുതവണ ഒളിംപിക്സിൽ സ്വർണം നേടിയിട്ടുണ്ട്.മെൻസ് ഹോക്കി ഫൈനലിൽ ഏറ്റവുമധികം വ്യക്തിഗത ഗോൾ നേടിയ താരമെന്ന സിങ്ങിന്റെ റെക്കോർഡ് ഇനിയും തിരുത്തപ്പെട്ടിട്ടില്ല.
Discussion about this post