Wednesday, January 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

നിയോ അദ്വൈതവും പുതിയ ഗുരുക്കന്മാരും; ‘ഗുരുക്കന്മാരെ പശ്ചാത്യര്‍ തീരുമാനിക്കുന്ന കാലം വിദൂരമല്ല’

by Brave India Desk
May 26, 2020, 10:51 am IST
in Article
Share on FacebookTweetWhatsAppTelegram

ശശി ശങ്കര്‍ മക്കര

ഡിസംബര്‍ മുതല്‍ ഫെബ്രുവരി മാസം വരെ തിരുവണ്ണാമലയില്‍ ചെറിയ തണുപ്പാണ്. ഏറ്റവും അധികം വിദേശികള്‍ വരുന്നത് ഈ സമയത്താണ്. ഏറ്റവും അധികം ഗുരുക്കന്മാര്‍ തിരുവണ്ണാമല സന്ദര്‍ശിക്കുന്നതും ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ നീണ്ടു നില്‍ക്കുന്ന സത്സംഗങ്ങള്‍ നടത്തുന്നതും ഈ കാലഘട്ടത്തിലാണ്. ഈ സത്സംഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ മാത്രമല്ലാ, ഭൂരിപക്ഷം ഗുരുക്കന്മാരും വിദേശികളാണ്.. മാര്ച്ച് മാസമായിക്കഴിഞ്ഞാല്‍ ഈ ഗുരുക്കന്മാരോക്കെ ഋഷികേശിലേക്ക് നീങ്ങും, അവിടെ കടുത്ത തണുപ്പ് മാറി നല്ല കാലാവസ്ഥയായിരിക്കും. സമീപ കാലത്ത് കാണുന്ന ഗുരുക്കന്മാരില്‍ ഭൂരിഭാഗവും ‘നിയോ അദ്വൈത’ എന്ന വിഭാഗത്തില്‍ പെടുന്നവരാണ്.

നിയോ വേദാന്ത, അഥവാ നവ വേദാന്തം എന്ന പ്രയോഗം പലരും കേട്ടിരിക്കും. വിവേകാനന്ദന്റെ കാലം മുതല്‍ ‘പുതിയ വേദാന്തം’ ഉണ്ടായി എന്നൊക്കെയാണ് പാശ്ചാത്യ പണ്ഡിതന്മാര്‍ പറയുന്നത്. പോള്‍ ഹാക്കര്‍ എന്ന ജര്‍മ്മന്‍ ഇന്‌ഡോളജിസ്റ്റാണ് ഈ പ്രയോഗം കൊണ്ടുവന്നത് എന്നൊക്കെ വിക്കിപീഡിയ നോക്കിയാല്‍ കാണാം. പക്ഷെ, അദ്ദേഹം ജനിക്കുന്നതിനു മുമ്പ് ഈ പ്രയോഗം ഇന്ത്യക്കാര്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഏതായാലും ഭൂരിഭാഗം ഭാരതീയ പണ്ഡിതന്മാരും ഈ പ്രയോഗം അംഗീകരിക്കുന്നില്ല. പുതിയതും പഴയതുമായി രണ്ടു തരം വേദാന്തം ഇല്ലാ എന്നാണവരുടെ നിലപാട്.

Stories you may like

സോമനാഥന്റെ ഇതിഹാസം നാശത്തിന്റെ കഥയല്ല, ഭാരതമാതാവിന്റെ ദശലക്ഷക്കണക്കിന് മക്കളുടെ ആത്മാഭിമാനത്തിന്റെ ഇതിഹാസം; പ്രധാനമന്ത്രി എഴുതുന്നു

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

നമ്മുടെ വിഷയം മറ്റൊന്നാണ്. നിയോ അദ്വൈത നവാദ്വൈതം. എം.കെ.ഹരികുമാര്‍ പറയുന്ന സാഹിത്യത്തിലെ നവാദ്വൈതമല്ല, ആത്മീയ മേഖലയില്‍ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രചരിക്കുന്ന ഒരു സമ്പ്രദായത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്. . Pseudo Advaita എന്നും പറയും. നിയോ അദ്വൈതയ്ക്ക് അക്കാദമിക്ക് ലോകവുമായി ബന്ധമൊന്നുമില്ല. അവരാരും ഈ പുതിയ പ്രതിഭാസം പഠിക്കാന്‍ മിനക്കെട്ടിട്ടുമില്ല. അതിന്റെ കാരണം വഴിയെ മനസ്സിലാകും..

രമണ മഹര്‍ഷി ജീവിച്ചിരിക്കുമ്പോള്‍ തന്നെ പാശ്ചാത്യ ലോകത്ത് പ്രശസ്തനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഉപദേശങ്ങളില്‍ പാശ്ചാത്യ ലോകത്ത് വ്യാപകമായ താല്‍പര്യം ഉണ്ടായത് എണ്‍പതുകള്‍ക്കു ശേഷമാണ്. വ്യവസ്ഥാപിത മതത്തിന്റെ ചട്ടക്കൂടുകള്‍്ക്കുള്ളില്‍ നില്ക്കാത്തതുകൊണ്ട് അദ്ദേഹത്തിന്റെ ‘ആത്മാന്വേഷണ’ രീതിയില്‍ പാശ്ചാത്യ ബുദ്ധിജീവികള്‍ക്ക താല്പ്പര്യം ലഭിച്ചത് സ്വാഭാവികം.

രമണ മഹര്‍ഷിക്ക് സാങ്കേതികമായി പറഞ്ഞാല്‍ ശിഷ്യന്മാരോന്നുമില്ലായിരുന്നെങ്കിലും, അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചു ആത്മീയ ഔന്നത്യം നേടിയ പലരുമുണ്ട്. അതിലൊരാളാണ് പപ്പാജി എന്ന പേരില്‍ അറിയപ്പെടുന്ന HWL Poonja (1910 1997 ). ഇപ്പോഴത്തെ പാക്കിസ്ഥാനില്‍ സ്വാമി രാം തീര്ത്ഥന്റെ കുടുംബത്തില്‍ ജനിച്ച് മദ്രാസില്‍ ജോലി ചെയ്ത്, രമണ മഹര്‍്ഷിയിലെക്കെത്തുന്ന പപ്പാജിയുടെ ആത്മാന്വേഷണ വഴികള്‍ വളരെ നീണ്ടതാണ്. അറുപതുകളുടെ അവസാനത്തിലാണ് പപ്പാജി ലക്ക്‌നോവില്‍ താമസിച്ചു സാധകര്ക്ക് ഉപദേശങ്ങള്‍ നല്കി തുടങ്ങിയത്. എങ്കിലും അദ്ദേഹത്തെ അന്വേഷിച്ചു പാശ്ചാത്യര്‍ എത്തുന്നത് തൊണ്ണൂറുകളിലാണ്. 1990ല്‍ ഓഷോ (രജനീഷ്) സമാധി ആയതിനു ശേഷം , പാശ്ചാത്യര്‍്ക്ക് ജീവിച്ചിരിക്കുന്ന ഒരു ഗുരുവിനെ ലഭിച്ചത് പപ്പാജിയിലാണ്. ഓഷോ ശിഷ്യന്മാര്‍ പലരും പൂനയില്‍ നിന്ന് ലക്ക്‌നോവിലേക്ക് നീങ്ങി. ഇതൊക്കെയാണെങ്കിലും ഓഷോയും പപ്പാജിയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. പപ്പാജി അദ്വൈത വേദാന്തത്തിലെ, രമണ മഹര്‍ഷിയുടെ ‘ആത്മാന്വേഷണ’ (self enquiry) രീതി മാത്രമാണ് പഠിപ്പിച്ചത്. ആദ്യ കാലത്ത് കൃഷ്ണ ഭക്തനുമായിരുന്നു. പിന്നീട് അതി പ്രശസ്തരായ അമേരിക്കന്‍ ഗുരുക്കന്മാരായ രാംദാസും, ജാക്ക് കൊണ്‍്ഫീല്‍ഡും, ജോസഫ് ഗോള്‍ഡ്‌സ്റ്റെയ്‌നുമൊക്കെ പപ്പാജിയെ സന്ദര്‍ശിച്ചവരാണ്.

നവാദൈത്വത്തിന്റെ ഉപജ്ഞാതാവ് പപ്പാജിയാണ് എന്ന് പറയാം. പപ്പാജിയിലേക്ക് പാശ്ചാത്യര്‍ ആകര്‍ഷിക്കപ്പെട്ടതിനു പല കാരണങ്ങളുണ്ട്. ഒന്നാമത്തെ ഘടകം പപ്പാജിക്ക്, ക്ഷണികമായെങ്കിലും അദൈത്വാതാനുഭൂതി ശിഷ്യന്മാര്‍ക്ക് നല്കാന്‍ കഴിവുണ്ടായിരുന്നുവത്രേ. ശക്തിപാതം എന്നറിയപ്പെടുന്ന, ഗുരു ശിഷ്യനിലേക്ക് പകരുന്ന ആധ്യാത്മിക ശക്തി പോലെ എന്തോ ഒന്ന്. പക്ഷെ, ഏറ്റവും പ്രധാനമായത് അദ്ദേഹത്തിന്റെ ഉപദേശം തന്നെയാണ്. ആത്മസാക്ഷാത്കാരം ആര്‍ക്കു വേണമെങ്കിലും ഈ നിമിഷം നേടാവുന്നതെയുള്ളൂ, അതിനു സാധന ആവശ്യമില്ലാ, എന്ന അദ്ദേഹത്തിന്റെ നിലപാടാണ്, കഷ്ടപ്പെടാതെ തന്നെ മോക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു അദ്ദേഹത്തോടൊപ്പം കൂടാന്‍ കാരണമെന്ന് പലരും പറയുന്നുണ്ട്. ‘ഞാന്‍ ആരാണ്’ എന്ന് വെറുതെ ചോദിച്ചാല്‍ മാത്രം മതി എന്നാണു പപ്പാജിയുടെ നിലപാട്. ഉത്തരം താനെ ഉരുത്തിരിഞ്ഞു വരും. ഇങ്ങനെയായിരുന്നില്ല അദ്ദേഹം ഗുരുവായി അം്ഗീകരിക്കുന്ന രമണ മഹര്‍ഷിയുടെ ഉപദേശങ്ങള്‍. പരമാര്‍ത്ഥിക തലത്തില്‍ ഇതൊക്കെ ശരിയാണെങ്കിലും വ്യാവഹാരിക തലത്തില്‍ അവനവനെ ശരീരമായി കാണുന്ന ആള്‍്ക്ക് സാധന ആവശ്യമാണ്. ആത്മാവായി കാണാന്‍ കഴിയുമ്പോള്‍ ഇതൊന്നും ആവശ്യമില്ല. പപ്പാജിയുടെ മറ്റൊരു ആകര്‍ഷണം അദ്ദേഹം പല ശിഷ്യന്മാരെയും ‘അംബാസിഡര്‍’മാര്‍ എന്ന പേര് കൊടുത്ത് പറഞ്ഞു വിട്ടു, അവരോടൊക്കെ മറ്റു സ്ഥലങ്ങളില്‍ പോയി പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. പറഞ്ഞു വിട്ടവരെല്ലാം കരുതിയത് തങ്ങള്‍ക്ക് ബോധോദയം( Enlightenment) ഉണ്ടായിക്കഴിഞ്ഞൂ എന്നാണ്.

നവാദ്വൈത ഗുരുക്കന്മാരെല്ലാവരും ബോധോധയം ലഭിച്ചതായി സ്വയം പ്രഖ്യാപിച്ചവരാണ്. മറ്റുള്ളവരുടെ സര്‍ട്ടിഫിക്കെറ്റു ആവശ്യമില്ല. ആത്മസാക്ഷാത്കാരം എന്ന വാക്ക് ഇവര്‍ സാധാരണയായി ഉപയോഗിക്കാറില്ല. Enlightenment, (ബോധോദയം) എന്ന വാക്കാണ് ഇവര്‍ പൊതുവേ ഉപയോഗിക്കാറു. പപ്പാജിയുടെ വളരെ പ്രശസ്തരായ ശിഷ്യന്മാരും പില്ക്കാല ഗുരുക്കന്മാരുമായവരാണ് Eli JaxonBear, Gangaji , Arjuna Ardagh, Isaac Shapiro, Catherine Ingram, Madhukar Ji, Sam Harris, Dolano, Mooji എന്നിവര്‍. എല്ലാവരും വിദേശികള്‍

പപ്പാജിയുടെ ഏറ്റവും പ്രശസ്തനായ ശിഷ്യന്‍ ആന്ഡ്രൂ കോഹന്‍(Andrew Cohen) പിന്നീട് പപ്പാജിയെ വരെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഗുരുവിനേക്കാള്‍ വലിയ ആള്‍ താനാണെന്ന മട്ടില്‍. കൊഹന്റെ ശിഷ്യന്മാര്‍ പിന്നീട് അദ്ദേഹത്തെയും തള്ളിപ്പറഞ്ഞു. ഒരു കള്‍ട്ട്(cult) നേതാവിനെപ്പോലെ ജീവിച്ച കോഹന്‍ evolutionary Vedanta എന്നൊരു പുതിയ വേദാന്തവും കണ്ടുപിടിച്ചിട്ടുണ്ട്. പല വിവാദങ്ങള്‍ക്കുമൊടുവില്‍ കുറേക്കാലം രംഗത്ത് നിന്ന് പിന്മാറിയ കോഹന്‍ കഴിഞ്ഞ വര്ഷം ബാംഗളൂരില്‍ സത്സംഗം നടത്തിയിരുന്നു.

കൊഹനുള്‍പ്പടെയുള്ള ശിഷ്യന്മാരോന്നും ആത്മസാക്ഷാത്കാരം നേടിയവരല്ല എന്ന് പപ്പാജി പിന്നീട് അദ്ദേഹത്തിന്റെ ജീവ ചരിത്രകാരനായ ഡേവിഡ് ഗോഡ്മാനോട് പറഞ്ഞിട്ടുണ്ട്. പക്ഷെ, വൈകിപ്പോയി. ഇവരും ഇവരുടെ ശിഷ്യഗണങ്ങളുമൊക്കെ വേദാന്തത്തിനു ഈ സമയം കൊണ്ട് പരമാവധി കഷ്ടനഷ്ടങ്ങള്‍ വരുത്തി വെച്ചു.

പപ്പാജിയുടെ ശിഷ്യരല്ലാത്ത Eckhart Tolle, Ramesh Balsekar, Tony Parsons എന്നിവരെയും നവാദ്വൈതികളായി കണക്കാക്കാറുണ്ട്. കശ്മീര്‍ ശൈവ മതം പഠിച്ചിട്ടുള്ള Eric Baret, സെന്‍ബുദ്ധിസ്റ്റ് ഗുരു ഉള്ള ആദ്യശാന്തി, നിസര്‍ഗദത്ത മഹാരാജിന്റെ പാരമ്പര്യം അവകാശപ്പെടുന്ന John Greeven, തുടങ്ങി നൂറു കണക്കിനു പുതിയ ഗുരുക്കന്മാരാണ് നവാദ്വൈത സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉള്ളത്. ഇതില്‍ ടോണി പാര്‍സന്‍സ് ര മണ മഹര്‍ഷിക്ക് അദ്വൈതാനുഭൂതി ഉണ്ടായിട്ടില്ലെന്ന് ‘കണ്ടുപിടിച്ച’ ‘മഹാനാണ്.’

സത്സംഗ പ്രസ്ഥാനം

നവാദ്വൈതത്തിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത് സംഗതി ലളിതമായതുകൊണ്ടാണ്. പരമ്പരാഗത വേദാന്ത സമ്പ്രദായത്തെ ഇത് പൂര്ണമായും നിഷേധിക്കുന്നു. സാധന ഉള്‍പ്പെടെ ഒന്നും തന്നെ ചെയ്യേണ്ടതില്ല. ശരീരം ക്ഷീണിപ്പിക്കുന്ന ഒരു പരിപാടിയും ആവശ്യമില്ല. വേദാന്ത ഗ്രന്ഥങ്ങളോന്നും പഠിക്കേണ്ടതില്ല. ഗുരുവായി വരുന്നവരെല്ലാം ചില ഗ്രന്ഥങ്ങള്‍ രചിച്ചവരായിരിക്കും. വേണമെങ്കില്‍ അത് വായിച്ചാല്‍ മതി. നിര്‍ബന്ധമില്ല. സത്സംഗമാണ് ഗുരുക്കന്മാരുടെ പ്രധാന പണി. മിക്കവാറും ഫീസോ സംഭാവനയോ കാണും. ദിവസങ്ങളോ മാസങ്ങളോ നീണ്ടു നില്ക്കന്നവയാണ് സത്സംഗം. ഇതിനിടെ ഗുരുവില്‍ നിന്ന് അദ്വൈതാനുഭൂതി ലഭിക്കാന്‍ സാധ്യതയുണ്ട് എന്ന പ്രതീക്ഷയോടെയാണ് പലരും വരുന്നത്. ഇന്‍സ്റ്റന്റ് മോക്ഷം. നവാദ്വൈതത്തെ സത്സംഗ് പ്രസ്ഥാനം (Satsang Movement) എന്നും വിളിക്കാറുണ്ട്.
ഒരു ഉദാഹരണം മാത്രം നല്കാം. നേരത്തെ സൂചിപ്പിച്ച Dolano എന്ന വനിത 21 വര്‍്ഷം ഓഷോയുടെ കൂടെയുണ്ടായതാണ് അതിനു ശേഷമാണ് പപ്പാജിയുടെ അടുത്തു എത്തിയത്. അതിനു ശേഷം പപ്പാജിയുടെ ശിഷ്യയായ ഗംഗാജിയുടെ കൂടെ. ‘ബോധോദയത്തിന്’ ശേഷം ഇപ്പോള്‍ പൂനയിലാണ് താമസം. ഒരു മാസത്തെ ‘തീവ്ര സത്സം്ഗം’ ‘അവസാനത്തെ സത്സംഗം’ എന്നൊക്കെയാണ് പരിപാടികളുടെ പേരുകള്‍. സത്സംഗം കഴിഞ്ഞാല്‍ ‘ഉണര്‍വ്വ്’ ഉണ്ടാകുമെന്നാണ് പറയുന്നത്. നിങ്ങള്‍ക്കല്ലാ മോചനം നല്‍കുന്നത്. നിങ്ങളുടെ മനസ്സിനാണ്.

പാരമ്പര്യേതര വേദാന്ത ഉപദേശമാണ് സത്സംഗത്തില്‍ നല്കുന്നത് ഗുരുക്കന്മാര്‍ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്ത്, ചോദ്യോത്തര രീതിയില്‍ സത്സംഗങ്ങള്‍ നടത്തുന്നു. പങ്കെടുക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കലാണ് പ്രധാന പരിപാടി. സാധാരണയായി ഒരാഴ്ചയില്‍ കുറഞ്ഞ പരിപാടികളാണ് കൂടുതല്‍. പങ്കെടുക്കുന്നവരുടെ വൈകാരിക പ്രശ്‌നങ്ങള്‍ക്കാണ് അധികവും മറുപടി പറയേണ്ടി വരുന്നത്.

അവിദ്യ എന്ന വേദാന്തത്തിലെ പ്രധാനപ്പെട്ട ഒരു സങ്കല്‍പത്തെ നവാദ്വൈതികള്‍ അംഗീകരിക്കുന്നില്ല. അജ്ഞനായി ആരും ഇല്ല. അതുകൊണ്ട് വിവേകത്തിന്റെയോ വൈരാഗ്യത്തിന്റെയോ ആവശ്യവുമില്ല. എല്ലാവരും മുക്തരാണ്. ഗുരുവോ ശിഷ്യനോ അധ്യാപനമോ ഒന്നും ആവശ്യമില്ല. അപ്പോള്‍ പിന്നെ ഈ ഗുരുക്കന്മാര്‍ എന്താണ് ചെയ്യുന്നത് എന്നൊന്നും ചോദിക്കരുത്. നവാദ്വൈതം പ്രധാനമായും ശൂന്യതാ വാദം പോലെയാണ്. അതിനു ഒരു രീതി ശാസ്ത്രവുമില്ല. അതുകൊണ്ട് പാശ്ചാത്യ അക്കാദമിക്ക് പണ്ഡിതന്മാര്‍ ഇതിനെ ശ്രദ്ധിക്കാറില്ല

നവാദ്വൈതത്തെ എതിര്‍ക്കുന്നവരില്‍ മുമ്പിലുള്ളത് പാശ്ചാത്യ വേദാന്താചാര്യന്മാര്‍ തന്നെയാണ്. സ്വാമി ചിന്മയാനന്ദന്റെയും ദയാനന്ദ സ്വാമിയുടെയും ശിഷ്യനായ ജെയിംസ് സ്വാര്‍ട്ട്‌സ് (James Swatrz) ഈ സംവാദങ്ങളില്‍ മുന്‍പന്തിയിലാണ്.

ഇന്ത്യയിലുള്ളവര്‍ക്ക് അദ്വൈത വേദാന്ത ഗുരു പരമ്പരാ സമ്പ്രദായത്തെ സമൂലം നശിപ്പിക്കാന്‍ കഴിവുള്ള ഈ പ്രസ്ഥാനത്തെപ്പറ്റി അന്വേഷിക്കാന്‍ സമയവുമില്ല. സായിപ്പില്‍ നിന്ന് നവഅദ്വൈതം പഠിച്ചു ഇവിടെ പ്രചരിപ്പിക്കാന്‍ തുടങ്ങുന്ന കാലം അത്ര വിദൂരമല്ല.

ധാരാളം ഇന്ത്യക്കാര്‍ ഇപ്പോള്‍ തന്നെ ഈ മേഖലയിലുണ്ട്. അവരൊക്കെ യഥാര്‍ത്ഥത്തില്‍ ‘ബോധോദയം’ ലഭിച്ചവരാണോ അല്ലയോ എന്ന് പറയാനുള്ള കഴിവ് നമുക്കില്ലാത്തതുകൊണ്ട് പേരുകള്‍ പറയുന്നില്ല. ചിലപ്പോള്‍ യഥാര്‍്ത്ഥ ഗുരുക്കന്മാര്‍ തന്നെ ആയേക്കാം. പൊതുവേ ഇന്ത്യന്‍ നവാദ്വൈത ഗുരുക്കന്മാര്‍ വിദേശികളെക്കാള്‍ അല്പം വ്യത്യസ്തരാണ്. പാരമ്പര്യത്തെ പൂര്‍്ണ്ണമായും തള്ളിപ്പറയുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവണ്ണാമലയില്‍ ഒരു മാസം സത്സംഗം നടത്തിയ നവാദ്വൈതിയായ ഒരു ഇന്ത്യന്‍ (വനിതാ) ഗുരുവിനെ കണ്ടിരുന്നു. ഈ രംഗത്തെ മറ്റൊരു വലിയ പ്രശ്‌നം അവരാണ് ചൂണ്ടിക്കാട്ടിയത്. ഒരു സദ്ഗുരു എങ്ങനെയായിരിക്കണം എന്നൊക്കെ ഇപ്പോള്‍ പാശ്ചാത്യര്‍ തീരുമാനിച്ചു തുടങ്ങിയിരിക്കുന്നു. ഒരു യഥാര്‍്ത്ഥ ഗുരുവിനു വേണ്ട യോഗ്യതകള്‍ എന്തൊക്കെയാണെന്ന് അവര്‍ തീരുമാനിച്ച് അച്ചടിച്ച് പുസ്തകത്തിലാക്കിയിട്ടുണ്ട്.. ഒരു തരം standardisation.
.
നമ്മള്‍ ഇതുവരെ പഠിച്ചു വെച്ചത് സദ് ഗുരുക്കന്മാര്‍ എപ്പോഴും ഒറിജിനലുകള്‍ ആയിരിക്കുമെന്നും ഒരു സദ്ഗുരുവിനെപ്പോലെ മറ്റൊരാളെ കാണാന്‍ ബുദ്ധിമുട്ടാണ് എന്നുമോക്കെയാണ്. ജഗ്ഗി വാസുദേവും, മാതാ അമൃതാനന്ദമയിയും തന്നെ ഉദാഹരണം. അതൊക്കെ മാറുകയാണ്. ഗുരുക്കന്മാരെ പാശ്ചാത്യര്‍ ഇനി ഫാക്റ്ററികളില്‍ ഉല്പ്പാദിപ്പിക്കും. നമ്മള്‍ കാശ് കൊടുത്ത് മോക്ഷം വാങ്ങിയാല്‍ മതി. നമ്മുടെ നാട്ടിലെ ഇടതുപക്ഷക്കാരെയും പുരോഗമനവാദികളെയും പേടിക്കേണ്ട കാര്യമില്ല. സായിപ്പിന്റെ നാട്ടില്‍ നിന്നുള്ള ഇറക്കുമതി ആയതുകൊണ്ട് ‘ആള്‍ ദൈവം’എന്നൊക്കെ വിളിച്ചു അവര്‍ ശല്യം ചെയ്യാന്‍ സാധ്യതയില്ല.

ഇപ്പോഴേ ശ്രദ്ധിച്ചില്ലെങ്കില്‍ യോഗയ്ക്ക് (ഹഠയോഗ) സംഭവിച്ചത് വേദാന്തത്തിനും സംഭവിക്കും. ‘യോഗ അലയന്‍‌സ്’ പോലുള്ള സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കിലേ അമേരിക്കയില്‍ യോഗ ടീച്ചര്‍മാര്‍ക്ക് വിലയുള്ളൂ എന്നൊരു സ്ഥിതി ഉണ്ടാക്കാന്‍ കുറെക്കാലമായി ശ്രമിക്കുന്നു. യൂറോപ്പിലും ഇംഗ്ലണ്ടിലും സമാനമായ ഏജന്‍സികള്‍ ഉണ്ട്. ഋഷികേശില്‍ യോഗ പഠിക്കാന്‍ വരുന്ന വിദേശികള്‍ കോഴ്‌സുകള്‍ക്ക് അമേരിക്കയിലുള്ള ‘യോഗ അലയന്‍സിന്റെ’ അംഗീകാരമുണ്ടോ എന്നൊക്കെ ചോദിക്കുന്ന സമയമാണ്. വേദാന്ത അധ്യാപകര്‍്ക്കും ഉടനെ സര്‍ട്ടിഫിക്കെഷന്‍ വരാന്‍ സാധ്യതയുണ്ട്. സായിപ്പ് നിശ്ചയിക്കുന്ന സിലബസ് അനുസരിച്ച് പഠിച്ചാലേ വേദാന്താചാര്യന്‍ ആകാന്‍ കഴിയൂ എന്ന സ്ഥിതി വരാന്‍ അധികം സമയം വേണ്ട.

കോസി(Kosi) എന്ന പേരില്‍ അറിയപ്പെടുന്ന പാശ്ചാത്യ അദ്വൈത ആചാര്യ നേരത്തെ ഗന്‍ഗാജിയുടെയും അവരുടെ ഭര്‍ത്താവായ, ഏലി ജാക്‌സന്‍ ബിയറിന്റെയും ശിഷ്യയായിരുന്നു. പിന്നീട് ശ്രീ അമ്മ കരുണാമയി എന്ന ഇന്ത്യന്‍ ഗുരുവിന്റെ സാമീപ്യം ലഭിച്ചതിനു ശേഷം നവാദ്വൈതം ഉപേക്ഷിക്കുകയായിരുന്നു. ‘നിയോ അദ്വൈത വളരെ ആത്മാര്‍്ത്ഥമായ ഒരു നുണയാണ്’. എന്നാണു കോസി പറയുന്നത്.. ‘സത്യത്തിനു മാത്രമേ നമ്മളെ സ്വതന്ത്രരാക്കാന്‍ കഴിയൂ’.

പിന്‍കുറിപ്പ്: തിരുവണ്ണാമലയിലെ നവാദ്വൈത സത്സംങ്ങളില്‍ പലപ്പോഴും പത്തോ പതിനഞ്ചോ ആള്‍ക്കാരെ കേള്‍വിക്കാരായി ഉണ്ടാവൂ. അതി പ്രശസ്തരായവര്‍ വന്നാല്‍ ഒരു നൂറു പേര്‍ വരെ വന്നേക്കാം. ഈ ജനുവരി മാസത്തില്‍ മാതാ അമൃതാനന്ദമയി വന്നപ്പോള്‍ പരിപാടി നടത്തിയത് നഗരത്തിനു പുറത്തുള്ള ഒരു സ്‌കൂള്‍ ഗ്രൗണ്ടിലാണ്. പതിനായിരക്കണക്കിനു ആള്‍ക്കാരാണ് എത്തിയത്. രാത്രി തുടങ്ങിയ ദര്‍ശനം പിറ്റേ ദിവസം ഉച്ചക്കാണ് തീര്‍ന്നത്.

Share1TweetSendShare

Latest stories from this section

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

Discussion about this post

Latest News

പ്രസവമുറിയിലെ ആവശ്യം:ഡെറ്റോൾ ലോകം കീഴടക്കിയ രഹസ്യം

പ്രസവമുറിയിലെ ആവശ്യം:ഡെറ്റോൾ ലോകം കീഴടക്കിയ രഹസ്യം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ബ്രിട്ടനിൽ ജനനം, ഇന്ത്യയിൽ വിപ്ലവം!ആരോഗ്യത്തെ വിറ്റ ഹാർപിക്

ബ്രിട്ടനിൽ ജനനം, ഇന്ത്യയിൽ വിപ്ലവം!ആരോഗ്യത്തെ വിറ്റ ഹാർപിക്

റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ

റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

മരണത്തെ തോൽപ്പിച്ച ചുവന്ന കട്ട;ലെെഫ്ബോയിയുടെ അറിയാക്കഥ

മരണത്തെ തോൽപ്പിച്ച ചുവന്ന കട്ട;ലെെഫ്ബോയിയുടെ അറിയാക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies