ലഖ്നൗ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യുപിയിലേക്ക് വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി ആർ എസ് എസ്. മൊറാദാബാദ് റെയിൽവേ സ്റ്റേഷനിൽ ദിവസേന എത്തുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾക്കാണ് ആർ എസ് എസ് ഭക്ഷണ വിതരണം നടത്തുന്നത്.
യാത്രക്കാർക്ക് ഭക്ഷണപ്പൊതികളും വാട്ടർബോട്ടിലുകളും നൽകുന്ന പദ്ധതിക്ക് വലിയ പൊതുജന പിന്തുണയാണ് ലഭിക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനായി മെയ് 31 വരെ റെയിൽവേ സ്റ്റേഷനിൽ സേവനം തുടരാനാണ് തീരുമാനമെന്ന് ആർ എസ് എസ് പ്രചാർ വിഭാഗ് വ്യക്തമാക്കി. ഓരോ ദിവസവും 10,000 മുതല്‍ 12,000 വരെ ആളുകള്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. പ്രവർത്തനത്തിൽ പ്രതിദിനം അഞ്ഞൂറോളം ആർ എസ് എസ് പ്രവർത്തകരാണ് പങ്കാളികളാകുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും സമാനമായ സേവന പരിപാടികളുമായി ആർ എസ് എസ് സജീവമാണ്. ഭക്ഷണ വിതരണത്തോടൊപ്പം രോഗപ്രതിരോധ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും ആരോഗ്യ പ്രവർത്തകരോടൊപ്പം ആർ എസ് എസ് സജീവമായി രംഗത്തുണ്ട്.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജോലിയും ശമ്പളുവുമില്ലാതെ നാടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ പലയിടത്തും വിശന്നു വലഞ്ഞ് ഭക്ഷണം മോഷ്ടിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഈ സാഹചര്യത്തിലാണ് ആർ എസ് എസിന്റെ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ വിതരണം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നത്.










Discussion about this post