ഡല്‍ഹി: കൊറോണക്കെതിരായ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പോരാട്ടത്തെക്കുറിച്ച് ചര്‍ച്ച നടത്തി ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഓസ്ട്രേലിയന്‍ പ്രതിരോധമന്ത്രി ലിന്‍ഡാ റെയ്നോള്‍ഡ്സും നിലവിലെ സാഹചര്യങ്ങള്‍ ടെലിഫോണിലൂടെയാണ് വിലയിരുത്തിയത്.
കൊറോണ മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ പരസ്പര സഹകരണം സാധ്യമാകുന്ന മേഖലകളേക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കൊറോണക്ക് ശേഷം നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനു മറ്റു രാജ്യങ്ങളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും മികച്ച ബന്ധം നല്ല അടിത്തറ നല്‍കുമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
ഇന്ത്യാ- ഓസ്ട്രേലിയ നയതന്ത്ര പങ്കാളിത്ത ചട്ടക്കൂടിനു കീഴില്‍ ഉഭയകക്ഷി പ്രതിരോധ, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതിബദ്ധതയും രണ്ടു മന്ത്രിമാരും വ്യക്തമാക്കി.
നിലവില്‍, ഓസ്ട്രേലിയയില്‍ രോഗ വ്യാപനത്തില്‍ കുറവ് വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post