തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വളരെ ഗുരുതരമായ രീതിയിലേക്ക് മാറിയെന്ന് മന്ത്രിസഭാ യോഗത്തിന്റെ കണ്ടെത്തൽ.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടന്നിരുന്ന ഇന്ത്യക്കാർ തിരികെയെത്താൻ തുടങ്ങിയതോടെ രോഗ ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ഇങ്ങനൊരു സാഹചര്യത്തിൽ കരുതൽ നടപടികൾ കൂടുതൽ ശക്തമാകുമെന്നാണ് സൂചനകൾ.
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്തിലെ കോവിഡ് വ്യാപനം സമൂഹ വ്യാപനത്തിന്റെ വക്കിലെത്തി നിൽക്കുകയാണ്.ഓരോരുത്തരും കാണിക്കുന്ന ചെറിയ അശ്രദ്ധക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.
സംസ്ഥാനത്തെ പ്രധാന തെരുവുകളിൽ പോലീസ് പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.ആരോഗ്യ പ്രവർത്തകരോടും പോലീസ് ഉദ്യോഗസ്ഥരോടും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനും സർക്കാർ നിർദേശിച്ചു.
Discussion about this post