ഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 7,466 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,65,799 ആയി. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
രാജ്യത്ത് ഇതേവരെ 4,706 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായിട്ടുണ്ട്. 71,105 പേര് രോഗമുക്തരായി. 89,987 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊറോണ ബാധിതരുള്ളത്. 59,546 പേര്‍ക്ക് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനവും മഹാരാഷ്ട്ര തന്നെയാണ്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം തമിഴ്നാടാണ്. 19,372 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post