Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പാക് ക്രിക്കറ്റ് ഇപ്പോൾ വെന്റിലേറ്ററിലാണ്, ടീമിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല; ബോർഡിന്റെ അവസ്ഥ തുറന്നുപറഞ്ഞ് ഷൊയ്ബ് അക്തർ

by Brave India Desk
Sep 7, 2026, 10:58 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവികൾക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണി നടക്കുമ്പോൾ, ക്രിക്കറ്റ് ബോർഡിന്റെയും ടീമിന്റെയും അവസ്ഥയെ രൂക്ഷമായി വിമർശിച്ച് മുൻ പേസർ ഷൊയ്ബ് അക്തർ. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും കനത്ത പരാജയം ഏറ്റുവാങ്ങി പരമ്പര ഇതിനകം തന്നെ കൈവിട്ടതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ടീമിൽ നാടകീയമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

ഹെഡിങ്‌ലിയിൽ ഇന്നിങ്സിനും 103 റൺസിനും ലോർഡ്‌സിൽ 194 റൺസിനും പരാജയപ്പെട്ട ടീമിൽ നിന്ന് മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഘ ഉൾപ്പെടെയുള്ള ഏഴ് പ്രമുഖ താരങ്ങളെയാണ് മൂന്നാം ടെസ്റ്റിന് മുൻപ് തന്നെ ഒഴിവാക്കിയത്. കൂടാതെ മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദ്, ബോളിംഗ് പരിശീലകൻ ഉമർ ഗുൽ എന്നിവർ സ്ഥാനമൊഴിഞ്ഞതോടെ മൈക്ക് ഹെസ്സൻ, ആഷ്‌ലി നോഫ്കെ എന്നിവരെ ടീമിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.

Stories you may like

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

നിലവിലെ ടീമിലുള്ള വിശ്വാസം പിസിബിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും ഈ സംഘത്തിൽ നിന്ന് ബോർഡ് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അക്തർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് താൻ ഒരു പിസിബി ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോൾ ‘ഒന്നുമില്ല’ എന്നായിരുന്നു മറുപടിയെന്നും, അടുത്ത തലമുറയെ വലിയ വേദികളിലേക്ക് സജ്ജമാക്കുക മാത്രമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞതായും അക്തർ ചൂണ്ടിക്കാട്ടി.

പാകിസ്ഥാൻ ക്രിക്കറ്റ് ഇപ്പോൾ ‘വെന്റിലേറ്ററിലാണെന്നും’ ദേശീയ ടീമിന്റെ സംവിധാനങ്ങൾ പഴയപടിയാക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നും ആ ഉദ്യോഗസ്ഥൻ പറഞ്ഞതായി അക്തർ വ്യക്തമാക്കി. ഇത്തരം മാറ്റങ്ങൾക്കിടയിൽ ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നീ മൂന്ന് പ്രധാന ബൗളർമാരുടെ കരിയർ തകരാതെ സംരക്ഷിക്കാൻ ബോർഡ് ശ്രദ്ധിക്കണമെന്നും, പോരാട്ടവീര്യമില്ലാതെ കീഴടങ്ങിയതിൽ യാതൊരു അത്ഭുതവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരയിലെ വൈറ്റ്‌വാഷ് ഒഴിവാക്കാൻ അവസാന ടെസ്റ്റിനിറങ്ങുന്ന പാകിസ്ഥാന്റെ ഭാവിയെച്ചൊല്ലി വലിയ ചോദ്യങ്ങളാണ് മുൻ താരങ്ങൾ ഉയർത്തുന്നത്.

Tags: indian cricketPCBPakistan Cricket
Share
Tweet
SendShare

Latest stories from this section

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

Latest News

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയെ മറികടക്കും; മെട്രോ ശൃംഖലയിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ

രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയെ മറികടക്കും; മെട്രോ ശൃംഖലയിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

ഇന്ത്യൻ ഇടതുപക്ഷത്തെ തകർക്കാൻ കോർപ്പറേറ്റുകൾ മാദ്ധ്യമങ്ങളെ ആയുധമാക്കുന്നു’: എം. സ്വരാജ്

പാക് ക്രിക്കറ്റ് ഇപ്പോൾ വെന്റിലേറ്ററിലാണ്, ടീമിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല; ബോർഡിന്റെ അവസ്ഥ തുറന്നുപറഞ്ഞ് ഷൊയ്ബ് അക്തർ

പാക് ക്രിക്കറ്റ് ഇപ്പോൾ വെന്റിലേറ്ററിലാണ്, ടീമിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല; ബോർഡിന്റെ അവസ്ഥ തുറന്നുപറഞ്ഞ് ഷൊയ്ബ് അക്തർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies