വിദേശരാജ്യങ്ങളിൽ നിന്നും ഇതുവരെ തിരിച്ചെത്തിയത് 62,000 ഇന്ത്യക്കാർ.കോവിഡ് -18 മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് മടങ്ങിവരാൻ കഴിയാതെ ഒരുപാട് ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്നിരുന്നത്.കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവയാണ് മടങ്ങിയെത്തിയവരുടെ കണക്കുകൾ പുറത്തു വിട്ടത്.
കഴിഞ്ഞ ആഴ്ച പശ്ചാത്യ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി 141 വിമാനങ്ങൾ കൂടി കേന്ദ്രം ഏർപ്പാടാക്കിയിരുന്നു.വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്ക് തിരികെ വരുന്നതിന് മൂന്ന് ലക്ഷത്തിലധികം ആളുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.ഇനിയും നാട്ടിലേക്ക് മടങ്ങിയെത്താൻ ഉള്ളവരെ ജൂൺ 13 നുള്ളിൽ ഇന്ത്യയിലേക്കെത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.








