ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. രാജ്യത്തില്‍ ഏറ്റവുമധികം വൈറസ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നായി തമിഴ് നാട് മാറി. കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,149 ആണ് ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 22,333 ആയി.
കൂടാതെ 13 പേരാണ് ഇന്നുമാത്രം വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ആകെ മരണം 173 ആയി.
Discussion about this post