ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും റിപ്പോർട്ട് ചെയ്തത് 8,000-ലധികം കോവിഡ് കേസുകൾ.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 8,392 പേർക്കാണ് ഇന്നലെ രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെമൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,90,535 ആയി.
ഇന്നലെ മാത്രം രോഗബാധ മൂലം രാജ്യത്ത് 230 പേരാണ് മരണമടഞ്ഞത്.ഇതോടെ ഇന്ത്യയിൽ കോവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണം 5,394 ആയി. മഹാരാഷ്ട്ര,ഗുജറാത്ത്,ഡൽഹി,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. മഹാരാഷ്ട്രയിൽ മാത്രം 67,559 കോവിഡ് രോഗികളുണ്ട്.
Discussion about this post