ഡല്‍ഹി: നീതി ആയോഗ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീതി ആയോഗ് ഓഫീസ് സീല്‍ ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ യൂറോപ്പ് വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റായി ജോലി നോക്കുന്ന ഉദ്യോഗസ്ഥനും നിയമ വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുന്ന ലീഗല്‍ ഓഫീസര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡല്‍ഹിയില്‍ ഐ സി എം ആര് ശാസ്ത്രജ്ഞനും രോഗം ബാധിച്ചു. അടുത്ത രണ്ടു ദിവസത്തേക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഐ സി എം ആര് കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അണു നശീകരണത്തിന് ശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
Discussion about this post