പട്ന: രക്ഷാബന്ധന മഹോത്സവത്തിലൂടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ബീമ യോജനയുടെ കീഴിലുളള അപകട ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രചാരണം നടത്തുകയാണ് പാര്‍ട്ടി. ബീഹാറില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ചടങ്ങില്‍ നേതാക്കളുടെ കൈയില്‍ രാഖി കെട്ടുന്ന സ്ത്രീകള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി നല്‍കാനാണ് തീരുമാനം.
പ്രതിവര്‍ഷം 12 രൂപ പ്രീമിയംമുള്ള രണ്ട് ലക്ഷത്തിന്റെ പോളിസിയാണ് നല്‍കുന്നത്. രക്ഷാബന്ധന് സുരക്ഷാ അഭിയാന് എന്ന പേരിലുളള പരിപാടി ഓഗസ്റ്റ് 15 ആരംഭിച്ചു. ഓഗസ്റ്റ് 29 ഓടെ പദ്ധതിയില്‍ പരമാവധി സ്ത്രീകളെ ചേര്‍ക്കാനാവുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്നും 11,000 സ്ത്രീകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനില്‍ ജെയിന് പറഞ്ഞു. ഇതിലൂടെ മൊത്തം 27 ലക്ഷം പേര്‍ക്ക് പോളിസി നല്‍കാനാവുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ബാങ്ക് പ്രതിനിധികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് തുക പോളിസി എടുക്കുന്നവര്‍ തന്നെയാണ് വഹിക്കേണ്ടത് എങ്കിലും നിരവധി സ്പോണ്‍സര്‍മാരുടെ സഹായവും തേടുന്നുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും മുമ്പ് പരമാവധി ആളുകളെ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനാണ് നീക്കം.
Discussion about this post