കോഴിക്കോട് : കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശിനിയായ ഷബ്‌നാസ് ആണ് മരിച്ചത്.26 വയസ്സായിരുന്നു. രോഗബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഷബ്‌നാസിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പ്രവാസിയും ക്യാൻസർ രോഗിയുമായിരുന്ന ഷബ്‌നാസ് മെയ് 20-നാണ് യുഎഇയിൽ നിന്ന് കേരളത്തിലെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് രോഗബാധ മൂലം ഇന്നലെ വൈദികൻ മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് മരണം 11 ആയി. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്ന ഫാദർ കെ.ജി വർഗ്ഗീസ് ആണ് മരണമടഞ്ഞത്.












