ഡല്‍ഹി: അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും ചര്‍ച്ചയ്ക്കു തയാറെടുക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ശനിയാഴ്ച സൈനിക തല ചര്‍ച്ച നടത്തുമെന്നാണു റിപ്പോര്‍ട്ട്.
ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണു ചര്‍ച്ചയെന്നാണു സൂചന. അതിര്‍ത്തി മേഖലയായ ചുഷുല്‍-മോള്‍ഡോയിലെ ഇന്ത്യന്‍ ബോര്‍ഡര്‍ പോയിന്റ് മീറ്റിംഗ് ഹട്ടിലാകും ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുക. 14 കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഹരിന്ദര് സിംഗാകും ഇന്ത്യക്കായി ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്നാണു റിപ്പോര്‍ട്ട്.
Discussion about this post