ഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി പ്രവര്ത്തകന് വെടിയേറ്റു മരിച്ചു. മാണ്ഡവാലിയിലെ പാര്‍ക്കിനു സമീപത്തുവച്ചാണ് രാഹുല്‍ നഗര്‍ എന്ന ബുരുവിനു വെടിയേല്‍ക്കുന്നതും കൊല്ലപ്പെടുന്നതൂം. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ഇരുചക്ര വാഹനത്തിൽ എത്തിയ അക്രമികള്‍ നിറയൊഴിച്ചശേഷം സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞു. നാലു വെടിയുണ്ടകള്‍ രാഹുലിന്റെ ശരീരത്തില്‍ കൊണ്ടു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഇയാള്‍ മുമ്പ് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി മാണ്ഡിവാലി പോലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post