കോവിഡ് ബാധിതരുടെ എണ്ണം ദിവസേന ഉയരുകയാണ്.ഇപ്പോഴത്തെ കണക്കനുസരിച്ച് ലോകത്ത് 68,44,222 കോവിഡ് രോഗികളുണ്ട്.രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം നാലു ലക്ഷത്തിലേക്ക് അടുക്കുകയാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് 3,98,129 പേർ മരണമടഞ്ഞു കഴിഞ്ഞു. അമേരിക്കയിലാണ് രോഗബാധയും മരണവും ഏറ്റവുമധികം സംഭവിച്ചിരിക്കുന്നത്. 19,65,708 കോവിഡ് രോഗികളുള്ള യു.എസിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 1,11,390 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം അമേരിക്കയിൽ 970 പേർ മരിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.രോഗബാധയിൽ തൊട്ടു പിറകിൽ നിൽക്കുന്ന ബ്രസീലിൽ, 6,46,006 രോഗികളുണ്ട്, മരിച്ചവർ 35,047.










