പാലാ: കോട്ടയം പാലായ്ക്കടുത്ത് തിടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളായ കെ.എം മാണിയും പി.സി ജോര്‍ജ്ജും ഒന്നിച്ച വേദിയില്‍ കയ്യാങ്കളി. പ്രസംഗത്തിനിടെ മാണിക്കെതിരെ വിമര്‍ശനമുന്നയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ജോര്‍ജ്ജും ആന്റോ ആന്റണിയും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്
മാണിയുടെ കര്‍ഷക വിരുദ്ധ നയങ്ങളേക്കുറിച്ചും അഴിമതിയേക്കുറിച്ചും പി.സി. ജോര്‍ജ്ജ് പ്രസംഗിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് മൈക്ക് ഓഫ് ചെയ്തു. ഇതേത്തുടര്‍ന്നാണ് ഉന്തും തള്ളുമുണ്ടായത്. മൈക്ക് ഓഫ് ചെയ്തതില്‍ പ്രകോപിതനായ പിസി ജോര്‍ജ്ജ് പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കുടുംബശ്രീയുടെ ചടങ്ങിനിടെയായിരുന്നു സംഭവം.ഉന്തും തള്ളിനുമിടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബെന്നിക്ക് പരിക്കേറ്റതായി പി.സി ജോര്‍ജ്ജ് ആരോപിച്ചു.
https://www.youtube.com/watch?v=8tuJm6a7lp8
കടപ്പാട്: മീഡിയവണ്‍
Discussion about this post