ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി അംഗത്വത്തിനു തയ്യാറെടുക്കുന്ന ഇന്ത്യ പ്രാഥമിക പരിഗണന നൽകുക ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായിരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. രണ്ടു വർഷത്തെ താൽക്കാലിക അംഗത്വമാണ് ഇന്ത്യയ്ക്ക് സുരക്ഷാസമിതിയിൽ ലഭിക്കുക. അപ്രകാരം നിയമിതമായാൽ, അന്താരാഷ്ട്ര ഭീകരവാദത്തിന് ഫലപ്രദമായ നടപടിയെടുക്കുകയായിരിക്കും ഇന്ത്യയുടെ പ്രധാനവും പ്രാഥമികവുമായ പരിഗണന എന്ന് ജയശങ്കർ വ്യക്തമാക്കി.
സമാധാനത്തോടും സുരക്ഷയോടും സമഗ്രമായ സമീപനമായിരിക്കും ഇന്ത്യ സ്വീകരിക്കുക.ആദരവ്, സംവാദം, സഹകരണം, സമാധാനം, സാർവത്രികമായ സമൃദ്ധി എന്നിവയിലൂന്നിയായിരിക്കും ഇന്ത്യ മുന്നോട്ടുപോവുക എന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
Discussion about this post