യഥാര്‍ത്ഥ ഭക്തരെങ്കില്‍
ദയവു ചെയ്ത് അമ്പലങ്ങളില്‍ പോകരുത്.
ഗുരുവായൂരമ്പലത്തില്‍ ഒരു ദിവസം 500 പേരെ കയറ്റുമെന്ന്.
അവിടെ പോയിട്ടുള്ളവര്‍ക്കറിയാം, അവിടത്തെ ശ്രീകോവില്‍ എത്ര ഇടുങ്ങിയ ഒരു സ്ഥലമാണെന്ന്! ആറടി അകലമാണ്, കൊറണയുടെ സുരക്ഷിത അകലം. മറ്റു പല അമ്പലങ്ങളും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അകത്ത് ഷര്‍ട്ടിടാറില്ല. ശരീരങ്ങള്‍ പരസ്പരം തൊടും.
കാശു വരുന്ന ഒരു വഴിയും അടയ്ക്കരുത് എന്നാണല്ലോ പ്രമാണം!
പള്ളികളും മോസ്‌കുകളും തുറന്നാല്‍ പോലും, തുറക്കാന്‍ പാടില്ലാത്ത ഒന്നാണ് ഹിന്ദുവിന്റെ വളരെ ഇടുങ്ങിയ അമ്പലങ്ങള്‍!
മാത്രമല്ല അര്‍ച്ചന, നിവേദ്യം, പുണ്യാഹം, പ്രസാദം എന്നിവയെല്ലാം കോറോണയ്ക്ക് സഞ്ചരിക്കാന്‍ പ്രിയപ്പെട്ട ഹൈവേകളാണ്. ഇവയൊന്നും ഇല്ലാതെ എന്തിനാണ് ഈ പ്രഹസന അമ്പലം തുറക്കല്‍? ഇത്തരം ആചാരങ്ങളില്ലെങ്കില്‍ അമ്പല സന്ദര്‍ശനം ഫലപ്രദമല്ല എന്ന് വിശ്വസിക്കുന്ന ഹിന്ദുവിനെ അമ്പലത്തില്‍ കയറ്റാന്‍ ആര്‍ക്കാണിത്ര തിരക്ക്? ഹിന്ദുവിന് ഈ അമ്പലപ്പോക്ക് അത്ര നിര്‍ബന്ധവുമല്ല!
ഡല്‍ഹി സമ്മേളനം കൊണ്ട് ഒരു വിഭാഗം പാഠം പഠിപ്പിച്ചപ്പോള്‍, എന്നെത്തല്ലണ്ട, ഞാന്‍ നന്നാവൂല്ലയെന്ന് ഇങ്ങനെ വാശി പിടിക്കരുത്.
അമ്പലങ്ങള്‍ ഭരിക്കുന്നത് ബോധമുള്ള മതനേതാക്കള്‍ ആയിരുന്നുവെങ്കില്‍, ഇങ്ങനെ വരില്ലായിരുന്നു. ഇന്നിപ്പോള്‍ രാഷ്ട്രീയക്കാരാണ് അമ്പലം ഭരിക്കുന്നത്. അതാണതിന്റെ ദോഷം! അവര്‍ക്ക് ബാറും ലോട്ടറിയും തിരിച്ചുകൊണ്ടുവരുന്നത് പോലെ പ്രധാനമാണ് അമ്പലവും തുറക്കുന്നത്.
ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ഐഎംഎ ഇതിനെതിരെ ശക്തമായി മുന്നറിയിപ്പ് നല്‍കിയിട്ടുകൂടി, ചെവിയല്‍ ഈയം ഉരുക്കി അടച്ചിരിക്കുന്ന വിഡ്ഢികള്‍ അത് മനസ്സിലാക്കുന്നില്ല!
ഇനി ഒരു അഭ്യര്‍ത്ഥന അവസാനമായിട്ടുള്ളത് ബോധമുള്ള ഭക്തരോടാണ്. ദയവുചെയ്ത് അമ്പലങ്ങളില്‍ പോയി കൊറോണ ഏറ്റു വാങ്ങരുത്.
ഡോ. വിനോദ് ബി. നായര്‍
https://www.facebook.com/drvinod.entdoctor/posts/3667904473224863











Discussion about this post