തിരുവനന്തപുരം : സമൂഹ വ്യാപനത്തിനു സാധ്യതയുള്ള കണ്ണൂർ,പാലക്കാട്, കൊല്ലം ജില്ലകളിൽ കൂടുതൽ ജാഗ്രതയോടെ പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ തീരുമാനം. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ സമൂഹ വ്യാപനത്തിന്റെ സാധ്യത കണ്ടെത്താനുള്ള ദ്രുത പരിശോധനകൾ നാളെ മുതൽ ആരംഭിക്കും.
കേരളം കൊറോണ വ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടം ശക്തമായി നേരിട്ടെങ്കിലും മൂന്നാം ഘട്ടത്തിൽ രോഗികളുടെ എണ്ണം ദിനപ്രതി വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്. പാലക്കാട് ജില്ലയിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.172 പേർ പാലക്കാടിലെ വിവിധ ആശുപത്രികളിൽ ഇപ്പോൾ ചികിത്സയിലുണ്ട്.ഇതിൽ 21 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.പലയിടങ്ങളിലും സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടെന്ന് വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഉറപ്പാക്കാൻ വേണ്ടിയാണ് ദ്രുത പരിശോധന നടത്താൻ സംസ്ഥാനം തീരുമാനിച്ചത്.












