ഡൽഹി : രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പുനസ്ഥാപിക്കുന്നതിനു വേണ്ടിയാണ് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നതെന്നും അത് പൂർണ സ്വാതന്ത്ര്യമായി കരുതരുതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.പൊതു സ്ഥലങ്ങളിലെല്ലാം ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള ഇടങ്ങളിലായിരിക്കും ഇളവുകൾ നൽകുക. ഷോപ്പിംഗ് മാളുകളിലും ഭക്ഷണ ശാലകളിലും ആരാധനാലയങ്ങളിലും കർശന നിയന്ത്രണങ്ങളാണ് യോഗി ആദിത്യനാഥ് ഏർപ്പെടുത്തിയിരിക്കുന്നത്.തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലൂടെ 10,000 രൂപ വരെ വായ്പ ലഭിക്കുമെന്നും ഈ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ പ്രാദേശിക നിർമാണ വിഭാഗങ്ങൾ ശ്രമിക്കണമെന്നും യോഗി ആദിത്യ നാഥ്
Discussion about this post