ഡൽഹി : രാജ്യത്തെ സ്കൂളുകൾ തുറക്കാൻ വീണ്ടും വൈകുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാലാണ് ഓഗസ്റ്റ് മാസത്തിനു ശേഷമേ സ്കൂളുകൾ തുറക്കാൻ സാധ്യതയുള്ളൂ എന്ന് വെളിപ്പെടുത്തിയത്.ജൂലൈ മാസം മുതൽ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഗ്രീൻ ഓറഞ്ച് സോണുകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആയിരിക്കും ആദ്യഘട്ടത്തിൽ തുറന്നു പ്രവർത്തിക്കുക.എൽ.പി യു.പി വിഭാഗങ്ങൾ ഉൾപ്പെടുത്താതെ ഒമ്പതാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക.സുരക്ഷാമാനദണ്ഡങ്ങൾ ഉള്ളതിനാൽ എല്ലാ കുട്ടികളെയും ഒരുമിച്ച് ഇരുത്താൻ സാധിക്കില്ല. ഒരു ക്ലാസിലെ വിദ്യാർത്ഥികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചതിനു ശേഷം ഇടവിട്ട ദിവസങ്ങളിൽ ക്ലാസ് നടത്തും.
Discussion about this post