പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് ആരോപിക്കപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥി അഞ്ജു ഷാജി നോട്ട്സ് എഴുതി വച്ച ഹാൾടിക്കറ്റ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ കോളേജ് അധികൃതർ പുറത്തുവിട്ടു.പത്രസമ്മേളനത്തിൽ കോളേജ് അധികാരികൾ ഇവ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുകയായിരുന്നു.
ഹാൾടിക്കറ്റ് വെരിഫൈ ചെയ്യുന്നതിനിടയിലാണ് പിറകിൽ എഴുതിവെച്ച നോട്ട്സ് എക്സാം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇൻവിജിലേറ്ററുടെ ശ്രദ്ധയിൽ പെട്ടത്.കോളേജ് പ്രിൻസിപ്പലും ഇൻവിജിലേറ്റർ കുട്ടിയോട് സംസാരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ശനിയാഴ്ച എക്സാം നടന്നതിനു ശേഷം കാണാതായ കുട്ടിയുടെ മൃതദേഹം ഇന്ന് മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു.
Discussion about this post