ഉത്തർപ്രദേശിൽ ഗോവധ നിരോധന നിയമം ഭേദഗതി വരുത്തിക്കൊണ്ടുള്ള ഓർഡിനൻസ് പാസാക്കി യോഗി ആദിത്യനാഥ് സർക്കാർ.പുതിയ ഭേദഗതിയനുസരിച്ച് നിയമം തെറ്റിച്ച് ഗോവധം നടത്തുന്നവർക്ക് കർശനമായ ശിക്ഷ ലഭിക്കും.പശുവിനെ കൊല്ലാനായി കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവർക്കും ശിക്ഷ ബാധകമാണ്.
പുതിയ നിയമപ്രകാരം ഗോവധം നടത്തുന്നവർക്ക് ഒരു വർഷം മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പിഴയുമായിരിക്കും ലഭിക്കുക.1955 ലെ ഗോവധ നിരോധന നിയമത്തിൽ സെക്ഷൻ 5A യാണ് പുതിയതായി ഭേദഗതി വരുത്തി കൂട്ടിച്ചേർത്തത്.ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യു.പി ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തിലായിരുന്നു തീരുമാനം.
Discussion about this post