തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊറോണ വാര്‍ഡില്‍ രോഗി ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ആനാട് സ്വദേശിയായ യുവാവാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ കൊറോണ വാര്‍ഡില്‍ തൂങ്ങി മരിച്ചത്. കൊറോണ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതായാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
Discussion about this post