ആലുവയിൽ പണം വച്ചുള്ള ചീട്ടുകളി പിടിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പിടിച്ചെടുത്ത പണത്തിന്റെ പകുതി വിട്ടു നൽകി കോടതി. 2017 ഒക്ടോബർ 15ന് ആലുവ പെരിയാർ ക്ലബ്ബിൽ ലക്ഷങ്ങൾ വച്ചുള്ള ചീട്ടുകളി പോലീസുകാർ പിടിച്ചിരുന്നു.ഉടനടി റെയ്ഡ് നടത്തിയ പോലീസ് 33 പേരെ അറസ്റ്റ് ചെയ്തു, 18 ലക്ഷം രൂപയും പിടിച്ചെടുത്തു. കോടതിയിലെത്തിയ കേസിൽ പ്രതികൾ എല്ലാം കുറ്റം സമ്മതിച്ചു ശിക്ഷയും ഏറ്റുവാങ്ങി.
നിയമപ്രകാരം പിടിച്ചെടുത്ത പണത്തിന് പകുതി സർക്കാർ ഖജനാവിനും ബാക്കി പകുതി കേസ് പിടിച്ച് പോലീസുകാർക്കും ലഭിക്കുമെന്നാണ്.ഇത് അറിഞ്ഞതോടെ കേസ് രജിസ്റ്റർ ചെയ്ത് പോലീസുകാർ അപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. അപേക്ഷ പരിഗണിച്ച് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിടിച്ചെടുത്ത പണത്തിന് പകുതിയായ ഒൻപത് ലക്ഷം രൂപ പോലീസുകാർക്ക് നൽകാൻ ഉത്തരവിട്ടത്.












