നടി മാല പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങളുമായി മേക്കപ്പ് ആർട്ടിസ്റ്റ് സീമ രംഗത്തെത്തിയ സംഭവത്തിൽ മാല പാർവതിക്കും മകനുമെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്. ഒരു സംവിധായകന് സിനിമാ മേഖലയിലെ ഒരു സ്ത്രീക്ക് ലൈംഗിക സന്ദേശങ്ങള്‍ അയക്കുന്നത് കാസ്റ്റിംഗ് കൗച്ച് തന്നെയാണ്. ആ സംവിധായകനെതിരെയും ആ സ്ത്രീക്കൊപ്പവും നില്ക്കുക എന്നതാണ് മാലാ പാര്‍വതിയെ പോലെ ഒരാള്‍ ചെയ്യേണ്ടത് .പക്ഷേ ഇവിടെ സംഭവിച്ചത് മറിച്ചാണ്… അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്കിലൂടെ താരത്തിന്റെ മകൻ അനന്തകൃഷ്ണൻ സ്ഥിരമായി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കാറുണ്ട് എന്നാണ് സീമയുടെ പരാതി. ഫേസ്ബുക്കിലൂടെ തന്നെയാണ് സീമ ഇക്കാര്യം വെളിപ്പെടുത്തിയത്. അനന്തകൃഷ്ണന്റെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും സീമ പുറത്തു വിട്ടിരുന്നു. ഇന്നലെ ആന്റിയുടെ മെസ്സേജ് നോക്കുന്നതിനിടയിലാണ് കാലങ്ങളായി അയച്ചിരുന്നു ഈ സന്ദേശങ്ങൾ കണ്ണിൽപ്പെട്ടതെന്നും സീമ ഫേസ്ബുക്കിൽ വ്യക്തമാക്കി. മാല പാർവതി വളരെ വളർന്നെങ്കിലും മകനെ വളർത്താൻ മറന്നുപോയി എന്നും സീമ വിമർശിച്ചു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കാസ്റ്റിംഗ് കൗച്ച് സിനിമാ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ്. അതിനെതിരെ ശബ്ദമുയര്‍ത്തി രംഗത്ത് വന്നവരാണ് മാലാ പാര്‍വതി ഉള്‍പ്പെടുന്ന ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍. മാലാ പാര്‍വതിയുടെ മകന് ഒരു സംവിധായകന് കൂടിയാണ്.
ഒരു സംവിധായകന് സിനിമാ മേഖലയിലെ ഒരു സ്ത്രീക്ക് ലൈംഗിക സന്ദേശങ്ങള്‍ അയക്കുന്നത് കാസ്റ്റിംഗ് കൗച്ച് തന്നെയാണ്. ആ സംവിധായകനെതിരെയും ആ സ്ത്രീക്കൊപ്പവും നില്ക്കുക എന്നതാണ് മാലാ പാര്‍വതിയെ പോലെ ഒരാള്‍ ചെയ്യേണ്ടത്.
പക്ഷേ ഇവിടെ സംഭവിച്ചത് മറിച്ചാണ്…
രണ്ടു കാരണങ്ങള്‍ കൊണ്ട് സംവിധായകനായ മകനെ പോലെ അമ്മയായ നടിയും തെറ്റു ചെയ്തിരിക്കുന്നു.
ഒന്ന് ഇത്തരത്തില്‍ ഒരു സ്ത്രീയ്ക്ക് ലൈംഗിക സംഭാഷണങ്ങളും നഗ്ന ചിത്രങ്ങളും അയച്ച 27 വയസ്സുള്ള ഒരു സംവിധായകനെ ‘അവന് കുട്ടിയല്ലേ’ എന്നു പറഞ്ഞു ന്യായീകരിക്കാനാണ് അവര്‍ ആദ്യം ശ്രമിച്ചതെന്ന് ഇര വെളിപ്പെടുത്തുന്നു. WCC യിലെ ഇളയമ്മമാര്‍ക്കും, അമ്മമാര്‍ക്കും ഇവരൊക്കെ വാവകളും, കുട്ടികളും ആയിരിക്കും. നാട്ടുകാര്‍ക്ക് ഇവര്‍ തീവ്രവാദികളും, സ്ത്രീ പീഡകരും മാത്രമാണ്. സംവിധായകന് കമല്‍ ഉള്‍പ്പെട്ട സ്ത്രീ പീഡന ആരോപണവും ഇതുപോലെ ‘സെറ്റില്‍’ ചെയ്യുകയായിരുന്നു എന്നാണ് പറഞ്ഞത്.
രണ്ടാമത്തെ തെറ്റ്, ആരോപണം ഉന്നയിച്ച സ്ത്രീയെ കാശു ചോദിച്ചു എന്ന് പറഞ്ഞ് തരം താണ വ്യക്തിയായി അവതരിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരിക്കുന്നു. സ്വന്തം മാനത്തിന് വില പറയാന്‍ തയ്യാറായ ഒരു സ്ത്രീയായി പരാതിക്കാരിയെ ചിത്രീകരിക്കുക വഴി മാപ്പര്‍ഹിക്കാത്ത തെറ്റാണ് അവര്‍ ചെയ്തിരിക്കുന്നത്. വനിതാ കമ്മീഷന് സ്വമേധയാ കേസ്സെടുക്കേണ്ടത് ആദ്യം മാലാ പാര്‍വതി എന്ന ഈ സ്ത്രീക്കെതിരെയാണ്.
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിന്റെ ഏറ്റവും പുതിയ ഈ വെളിപ്പെടുത്തലിന് എതിരെ WCC ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് വരികയും.. ആ സംവിധായകന് എതിരെയും, സ്ത്രീത്വത്തെ അപമാനിച്ച മാലാ പാര്‍വതിക്ക് എതിരെയും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
സ്വാമി ശരണം.
https://www.facebook.com/Sandeepvarierbjp/posts/3950556928319377?__xts__%5B0%5D=68.ARC-vkR3o2lgAuA5kPGsbv1IOeBf9WIihsyF5KDVX_LaFlZP78B9pKdN3hkwF5-PYqwwztW6LyknvqLfjYx8Kd9hyKBXBQjqxh78cKv2z1B5df3UoTy5D8qs30y40sclfmlfrOguyuT3DbTTunC0NB6lPRKvn3lD7qgKg3VB0-SniQG4jODYfweaiwBKoqKb8nVTUbsl_qCpuVV-YiCWd5hrgQbldRzqXBjk36H_XuL0S6mVPEffcZp-Bv3XfYrniGgvegcQddCy2wRjGehvhnP7_0EMIoRvDagKD6MNEsSvmP7QyXvkMC3239vGJWmiHle_92hiFAYzM-Wo3FGIjP56Hw&__tn__=-R
Discussion about this post