ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലൂടെയുള്ള ഇന്ത്യയുടെ റോഡ് നിർമാണം ദ്രുതഗതിയിൽ മുന്നേറുകയാണ്.വാഹനഗതാഗതം ലഭ്യമല്ലാത്തതിനാൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ കൂറ്റൻ യന്ത്രസാമഗ്രികൾ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് എത്തിക്കുന്നത്.
ഉത്തരാഖണ്ഡിലെ ചൈന അതിർത്തി പ്രദേശമായ ജോഹർ താഴ്‌വരയിലാണ് മുൻസിയാരി -ബുഗ്ദിയാർ-മിലം റോഡ് നിർമ്മാണം നടക്കുന്നത്.ബുൾഡോസറുകൾ, എക്സ്കവേറ്ററുകൾ, കോൺക്രീറ്റ് മിക്സറുകൾ എന്നിവ ഹെലികോപ്റ്ററുകളിൽ ഉയർത്തി റോഡ് പണി നടക്കുന്നിടത്ത് എത്തിച്ചു കൊടുക്കുകയാണ് സൈന്യം.അതിർത്തി പ്രദേശങ്ങളിലെ വാഹന നിർമ്മാണങ്ങളുടെ ഉത്തരവാദിത്വമുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് റോഡ് നിർമ്മാണത്തിന്റെ ചുമതല.
Discussion about this post