ഇന്ത്യൻ സർക്കാരിനെതിരെ പ്രതിഷേധങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ആഹ്വാനം ചെയ്തതിന് ആംനസ്റ്റിയുടെ മുൻ ഇന്ത്യൻ ചീഫായ ആകാർ പട്ടേലിന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തു.സാമൂഹ്യ മാധ്യമങ്ങളിലൂടെ ആകാർ പട്ടേൽ ഇന്ത്യയിലെ ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാട്ടി ജൂൺ 5 ന് ആകാർ പട്ടേലിനെതിരെ ജെ.സി നഗറിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പരാതി നൽകിയിരുന്നു.ഇതിനു പിന്നാലെയാണ് ട്വിറ്റർ പട്ടേലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.
ആഫ്രോ-അമേരിക്കൻ വംശനായ ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ നടത്തുന്ന അക്രമങ്ങളും കലാപങ്ങളും ആകാർ പട്ടേൽ പങ്കുവെച്ചിരുന്നു. അതിനോടൊപ്പം ഇന്ത്യയിലെ മുസ്ലീമുകളോടും,സ്ത്രീകളോടും,എസ്ഇ/എസ്ടി വിഭാഗത്തിലുള്ളവരോടും ഇത്തരത്തിൽ പ്രതിഷേധിക്കാൻ ആകാർ പട്ടേൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇത്തരം പോസ്റ്റുകൾ ജനങ്ങളെ സർക്കാരിനെതിരെയുള്ള ലഹളയിലേക്ക് പ്രേരിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനാലാണ് പട്ടേലിന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തത്.
Discussion about this post