ബെയ്ജിംഗ് : കോവിഡ്-19 ചൈനയിൽ ശക്തമായി തിരിച്ചു വരുന്നെന്ന് റിപ്പോർട്ട്.ഒറ്റദിവസത്തിൽ 66 പേർക്കാണ് ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഏപ്രിലോടെ, നിയന്ത്രണവിധേയമായ വുഹാനിലെ കോവിഡ് രോഗബാധയ്ക്കു ശേഷം ചൈനയിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കണക്കാണിത്.രണ്ടു മാസത്തെ ഇടവേളക്കു ശേഷം ബെയ്ജിങ്ങിൽ പുതിയതായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.
ദക്ഷിണ ബെയ്ജിങ് മേഖലയിലെ ഇറച്ചി, പച്ചക്കറി മാർക്കറ്റുകളിൽ രോഗം പടർന്നു പിടിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.രണ്ടു ദിവസങ്ങൾക്ക് മുൻപ് ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തപ്പോഴേ ബെയ്ജിംഗിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.എന്നാൽ, പ്രാദേശിക തലത്തിൽ രോഗം പകരുന്നുണ്ടെന്നാണ് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചത്.










